Tuesday, December 14, 2010

             വമാധ്യമങ്ങളുടെ സാസ്കാരിക ഇടപെടലുകളിപ്രമുഖമായ ഒന്നാണ് ബ്ളോഗും ബ്ളോഗ് സാഹിത്യവും. കഴിഞ്ഞ ആറ് വര്‍ഷക്കാലങ്ങളായി വിപുലമായ സാധ്യതയുള്ള ഒന്നായി മാറിയിരിക്കുകയാണ് മലയാളം ബ്ളോഗുകൾ.  മുഖ്യധാരാ സാഹിത്യ പ്രവര്‍ത്തനങ്ങളിൽ നിന്നും കൂട്ടം തെറ്റിയതോ മന:പൂര്‍വ്വം വഴി മാറി നടക്കുകയോ ചെയ്യുന്നവർ നവമാധ്യമ സാഹിത്യ സാങ്കേതികതകൾ ഉൾപ്പെടുത്തി സാസ്കാരികമായ ദൌത്യം നിര്‍വ്വഹിക്കുന്നവരാണ്.   സമാന്തര മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഏറ്റവും സജീവമായ ഇടപെടലുകളിൽ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കാവുന്നതും മലയാളം ബ്ളോഗ് സാഹിത്യങ്ങൾ തന്നെ.  മലയാ‍ളത്തിലെ മുഖ്യധാരാ‍മാധ്യമങ്ങൾ അവരുടെ വാരികകളിലും മാസികകളിലും ഇ എഴുത്തുകളും ബ്ളോഗ് സാഹിത്യത്തിനായുള്ള പേജുകളും നീക്കിവച്ചിരിക്കുന്നത് ഈ മാധ്യമത്തി൯റെ ശക്തിയെ വിളിച്ചോതുന്നു. 2010 ബ്ളോഗ്  സാഹിത്യത്തി നിന്നും കവിതയെ അടര്‍ത്തി മാറ്റി എവിടെ, എങ്ങിനെ എന്നതിലേക്കൊരന്വേഷണം വായനക്കാര്‍ക്ക് സ്വയം ചോദിക്കാവുന്നത് തന്നെയാണ്. പ്രത്യേകിച്ച് കാലഘട്ടത്തിന്റെ ഭാഷ മാറിക്കൊണ്ടിരിക്കുന്ന ഈ ഒരവസ്ഥയി.
ലളിതമായി പറ­ഞ്ഞാൽ, ഒരു കൃതിയെ, കേവലമൊരു വായനയ്‌ക്കപ്പുറം, അതിന്റെ ആഴത്തിലുള്ള വായനയ്‌ക്കും, ആ കൃതി സൃഷ്‌ടിക്കുന്ന പരോക്ഷമായ അര്‍ത്ഥതലങ്ങളിലേക്ക്‌ എത്തിച്ചേരുവാനും വായനക്കാരെ സഹായിക്കുന്ന ആസ്വാദനങ്ങളോ പഠനങ്ങളോ ആണ്‌ നിരൂപണം. പക്ഷെ അത്തരത്തിലൊരു വായനയിലേക്ക് നിരൂപകനെ കൊണ്ടെത്തിക്കുന്നത് നല്ല കൃതികളിലൂടെ സാമൂഹികമായ കടന്നു കയറ്റങ്ങളാണ്. നല്ല കൃതികളില്ലെങ്കിൽ നല്ല നിരൂപകനും നല്ല വിമര്‍ശകനും ഉണ്ടാകുന്നില്ല.
ഖണ്‌ഡനം,മണ്‌ഡനം എന്നിങ്ങനെ ആസ്വാദനത്തെയും വിലയിരുത്തലിനെയും പൗരസ്‌ത്യർ രണ്ടായി തിരിച്ചിട്ടുണ്ട്‌. ഖണ്‌ഡിക്കുന്നത്‌, അഥവാ, എതിര്‍ത്തുപറയുന്നത്‌ വിമര്‍ശമെന്നും മണ്‌ഡിക്കുന്നത്‌,അഥവാ, അനുകൂലിച്ച്‌ പുകഴ്‌ത്തിപ്പറയുന്നത്‌ നിരൂപണമെന്നും പറയപ്പെടുന്നു. എന്നാല്‍ , ആധുനികസാഹിത്യത്തിന്റെ ആവിർഭാവത്തോടെ നിരൂപണമെന്ന ഒറ്റവാക്കിൽ ഈ രണ്ടു വേർതിരിവുകളും ലയിച്ചതായാണു കാണുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ബ്ലോഗ് കവിതകൾ , മറ്റ് ബ്ലോഗ് സാഹിത്യങ്ങൾ ഈ ഒരു ചട്ടക്കൂട്ടിലേക്ക് മാറ്റി നിർത്തി മുഖ്യധാരാ എഴുത്തുകാരുടെ കൂട്ടത്തിൽ തന്നെ വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.അതു കൊണ്ട് തന്നെയാണ് നവമാധ്യമ സങ്കല്‍പങ്ങളും മുഖ്യധാരാ എഴുത്തുകളും വേര്‍തിരിവുകളില്ലാതെ തന്നെ വായനയ്ക്ക് ശ്രമിക്കുന്നത്. എന്റെ വായനയിൽ ഓര്‍മ്മിക്കപ്പെട്ടതോ അല്ലാത്തതോ ആയ ചില കൃതികളെ ഒരു പരിശോധനയ്ക്ക് വിധേയമാ‍ക്കുമ്പോൾ കൃതി ‘ഞാന്‍ വായിച്ചവയിൽ നിന്ന്‘ എന്നേ പറയാന്‍ കഴിയൂ. ഒരു പക്ഷെ ഉല്‍കൃഷ്ടമായ നല്ല രചനകൾ  ഉണ്ടായിരിക്കാം. അങ്ങിനെ തോന്നുന്നു വെങ്കില്‍ 2010 ലെ നല്ല വായനകള്‍ വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതുമാണ്‍. ഒരു പക്ഷെ അത് തന്നെയാണ് നവ മാധ്യമ ഇടപെടലുകൾ.
കുഴൂര്‍ വിത്സണ്‍ 
എസ് ജോസഫ്, പി. എ ഗോപീകൃഷ്ണന്‍, കെ ആ ടോണി, പി രാമന്‍, റഫീക്ക് അഹമ്മദ്, മോഹന കൃഷ്ണന്‍ കാലടി തുടങ്ങിയവ തൊണ്ണൂറുകളി പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തി എന്നുതന്നെ പറയാം. പക്ഷെ തുടര്‍ന്നുവരുന്ന കാലത്തെ അവതരിപ്പിക്കുവാ പ്രമേയ പരമായോ ഭാഷാപരമായോ മേൽപ്പറഞ്ഞ എഴുത്തുകാര്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല ആ ശ്രേണിയിലെ കണ്ണിക ദുര്‍ബലവുമാണ്.  
മുഖ്യധാരാ കവിതാഎഴുത്തുകാരിലും നവമാധ്യമവക്താക്കളിലും ദർശനപരതയോ സാമൂഹികപരമോ, ഭാഷാപരമായോ ഒരു തരത്തിലും നവീകരണം നടക്കുന്നില്ല എന്നത് എടുത്തു പറയേണ്ടുന്ന കാര്യം തന്നെയാണ്. എന്തുകൊണ്ടെന്ന ചോദ്യത്തിന് അവ തന്നെ നല്‍കുന്ന ഉത്തരം.
കാലത്തിന്റെ മാറ്റമാണ്. അത് കവിതാ മേഖലയി മാത്രമല്ല എല്ലാ സാഹിത്യകൃതികളിലും ഒപ്പം മനുഷ്യജീവിതത്തിലും ദർശനമോ ലക്ഷ്യ ബോധമോ ഇല്ലാതാവുകയോ അതിന്റെ അളവുകോലുക മാറുകയോ ചെയ്തിരിക്കുന്നു എന്നാണ്.
അങ്ങിനെയൊക്കെയാണെങ്കിലും മുഖ്യധാരക ശ്രദ്ധിക്കാത്ത ചില മരങ്ങ നവമാധ്യമത്തിന്റെ കരുത്താവുക തന്നെ ചെയ്യുന്നു എന്നതിന്‍ ചില ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്‍. 
കുഴൂ വിത്സന്റെ മരങ്ങള്‍ ജീവിതത്തില്‍  എന്ന കവിത ജീവിതത്തിലെ കവിതയും കവിതയിലെ കവിതയും വായനക്കാരനോട് സംവദിക്കുന്നത് പുതിയ മാനത്തിലും വേഗത്തിലും തന്നെയാണ്.
കവിതയി:

'എത്ര കാലമായി 

ഇങ്ങനെ ഒരേ നിപ്പ് നില്‍ക്കുന്നു

എന്ന് സങ്കടം തോന്നിയിട്ടാണ്

പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.'
ടി പി അനില്‍കുമാര്‍ 
കവി മുന്നോട്ടോടുകയും മരങ്ങ പുറകോട്ടോടുന്നു. എന്നാ മരങ്ങള്‍ക്കൊപ്പം ഓടിയേക്കാം എന്ന് കരുതി കൂടെ ഓടാ ശ്രമിക്കുമ്പോ അവ മുന്നോട്ടോടുന്നു. കൂടെ നടക്കാ, കൂടെ കൂട്ടാ ഇഷ്ടപ്പെടാത്ത വയസ്സ മരങ്ങള്‍ക്ക്, മുഖ്യധാരാ മരങ്ങള്‍ക്ക് കുഴൂര്‍ വിത്സന്‍ കൊടുക്കുന്ന ഒരു ഷോക്ക്ട്രീറ്റ്മെന്റ് തന്നെയാണ് ഈ ജീവിതത്തിലേയും കവിതയിലേയും മരങ്ങ.
ശ്രീ ടി പി അനില്‍കുമാര്‍  കാക്കനക്കന കൂക്കുനൂ..എന്ന് കൂവുന്നത് കണ്ടു പഠിക്കേണ്ടത് മുഖ്യധാരാ കവിതാ എഴുത്തുകാര്‍ തന്നെ. ഇനി ഏറെയൊന്നും ഞെളിഞ്ഞിരിക്കാന്‍ വയസ്സന്‍ മരങ്ങള്‍ക്ക് സാധ്യമല്ല എന്ന്തന്നെ പറയാം. അതു കൊണ്ടാണ്. സമകാലിക ജീവിതത്തിലെ രാഷ്ട്രീയം കൊത്തീവയ്ക്കാനും ഒപ്പം ചിലച്ച് ഒച്ചവച്ച് അധികാരികളുടെ ഉറക്ക്ത്തെ ശല്യപ്പെടുത്താന്‍ ടി പി അനില്‍കുമാര്‍ ശ്രമിക്കുകയും ആ ശ്രമം വിജയിക്കുക തന്നെ ചെയ്യുന്നു.



മാനത്തോളം വളരുമോ

മുളങ്കൂമ്പിന്റെ മുന തട്ടി

മേഘത്തിന് വേദനിക്കുമോ?
മഴപെയ്യുമോ?
എന്നൊക്കെ 
അവരിപ്പോള്‍ ചോദിക്കും



കാറ്റില്
മുളകള്‍ 
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ദാഹം ദാഹമെന്ന് 
തൊണ്ട വാവിടാന്‍ തുടങ്ങി

ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...

അതിരിലെ മുളങ്കൂട്ടത്തി പക്ഷി പറന്നിരുന്നത് എന്തോ പറയാനാണ് “കാക്കനക്കന കൂക്കുനൂ... “ എന്ന് ടി പി അനില്‍കുമാര്‍ പറയുന്നു. എഴുത്തില്‍ പലരീതികളുണ്ടാവാം എന്തിനാണ് കാക്കനക്കന കൂക്ക്കുനൂ എന്ന് ചോദിച്ചാല്‍ അത് ഭാഷാപരമായ ചോദ്യമാകാം. വാസ്തവത്തില്‍ കവി ഉപയോഗിക്കുന്ന Objective correlatives ആണിത്. അതുകൊണ്ടാണ് ഗ്രാമ്യകൌതുകത്തെ പറയുമ്പോള്‍ ഗ്രാമ്യഭാഷ ഉപയോഗിക്കുവാന്‍ കവി നിര്‍ബന്ധം പിടിക്കുന്നത് എന്ന് പറയാം.  കാക്കനക്കന കൂക്കുനൂ.എന്നത് വാക്കുകളുടെ വിവിധങ്ങളായ അര്‍ത്ഥങ്ങളായി മാറുന്നതും അത് വായനക്കാരന്റെ ഇച്ഛപോലെ  തുള്ളിക്കളിക്കുന്നതും അതു കൊണ്ടാണ്. 


ഒരു ശബ്ദം അത് തിരിച്ചറിയപ്പെടേണ്ടതാണ് എന്നുള്ളത് കൊണ്ടാണ് ഒരു ശബ്ദത്തെ നിര്‍വ്വചിക്കാന്‍ ടി പി അനില്‍കുമാര്‍ ഇങ്ങനെ ഗ്രാമ്യസൗകുമാര്യങ്ങള്‍ എടുത്ത് ചാര്‍ത്തുന്നത് . ഇങ്ങനെ അധികമായി ഉപയോഗിക്കുന്ന പുതു കവികള്‍ നമുക്കിടയില്‍ ചുരുക്കം പേരേ ഉള്ളൂ.

ബ്ലോഗ് എന്ന പുതുമാധ്യമത്തിലെ കവിതയുടെ മുഖാരവങ്ങള്‍ തന്നെയാണ് ഈ കവിതകളൊക്കെയും. യാഥാര്‍ത്യത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ഈ കവികള്‍ വെളിച്ചം വിതറുന്നുവോ എന്ന് പരിശോധിക്കേണ്ടത് വായനക്കാരാണ്. 


മനസ്സിന്റെ കലാപങ്ങളെ തന്റെ പരിചിതമുഖങ്ങള്‍ കൊണ്ടേറ്റെടുത്ത് കവിത എഴുതുന്നവരാണിവര്‍ . അതുകൊണ്ടാണ് ഒരൊച്ച ഒരാരവമാകണമെന്നും ഒരു കണ്ണീര് ഒരു പുഴയാകണമെന്നും ഒരു പ്രണയം അത് സ്വര്‍ഗ്ഗത്തിലേക്ക് വ്യാപിച്ചിരിക്കണമെന്നും നീ കെട്ടുപോയെങ്കിലും നിന്റെ ഉടല്‍ മണ്ണിന്റെ ഉടലായിത്തീരുമെന്നുമാണ് ഈ കവികള്‍ പറഞ്ഞുവയ്ക്കുന്നത്.

 ഒച്ച എന്നുള്ളത് വെറുതെ ഓരിയിടുന്നതല്ലെന്നും അത് കേള്‍ക്കാനുള്ളതാണെന്നുമാണ് വിഷ്ണുപ്രസാദ് ഒച്ചകളുടെ ചുമട് എന്ന കവിതയില്‍ പറയുന്നത്. തീവണ്ടി എന്നാല്‍ ഒച്ചകളാലും കാഴ്ചകളാലും മണങ്ങളാലും അലങ്കരിച്ച തുന്നല്‍ സൂചിയാണെന്ന കണ്ടെത്തലുകളിലൂടെ ശബ്ദങ്ങളുടെ ഒരു ലോകം തന്നെ കവിതയില്‍ തീര്‍ക്കുന്നു എന്നു പറയാം. അതു കൊണ്ടാണ് കവി ഓരോ ശബ്ദവും ആരവമാകണമെന്ന് ആഗ്രഹിച്ച് പോകുന്നത്. 


പിച്ചക്കാര്‍ പാട്ടു പാടുന്നത്, കള്ളു കുടിയന്‍മാര്‍ തെറി പറയുന്നത് , തര്‍ക്കങ്ങള്‍, കോട്ടു വായകള്‍ തുടങ്ങി എല്ലാതരം ഒച്ചകളും 
കേള്‍ക്കാനുള്ളതാണെന്നും ആ കേള്‍വിക്ക് ഒന്നോ അതിലധികമോ കേള്‍വിക്കാര്‍ ഉണ്ടാവേണ്ടതുണ്ടെന്നും കവിത പറയുന്നു. 
ചിലപ്പോളത്  “ചായേ... കാപ്പി കാപ്പി..” എന്ന വിളിച്ച് പറയലുക പോലെയോ റിങ്ങ് ടോണുകളുടെ മധുരം പോലെയോ ഒക്കെ ആയി തീര്‍ന്നേക്കാം എന്നും കവിത പറയുന്നു. വാസ്തവത്തില്‍  ഒച്ചകളുടെ ചുമട് എന്നുള്ളത് നിരവധി തവണ വിവിധ തരത്തില്‍ ഞാന്‍ ഒച്ചയുണ്ടാക്കി എന്നും അതൊക്കെയും ആരു കേള്‍ക്കാതെ ഒരു ഭാണ്ഡത്തില്‍ തിരികി വയ്ക്കേണ്ടി വന്നു എന്നും മറ്റൊരൊച്ചയാല്‍  കവി വിളിച്ച് പറയുക തന്നെയാണ് ചെയ്യുന്നത്.

ഞാന്‍ നിരവധി തവണ നിന്നെ വിളിച്ചു എന്നും എന്നിട്ടും നീ ബധിരനാണല്ലോ സഖാവേ എന്നാണ് ഒച്ചകളുടെ ചുമടുകള്‍ സംസാരിക്കുന്നത്. 


വിഷ്ണുപ്രസാദ് 
നിരവധി ഒച്ചകളി നിന്ന്, ഭാണ്ഡത്തില്‍ നിന്ന് എഴുന്നേറ്റുനടക്കുന്ന ഒച്ചകളെ തിരിച്ചറിയുന്നുവെങ്കില്‍ എന്നുടെ ഒച്ച വേറിട്ടു കേട്ടുവോ എന്ന് പഴയ കവി പാടി എങ്കി ഇന്ന്  എന്റെ  ഒച്ച കേട്ടുവോ നിങ്ങളെന്ന് കുഞ്ഞിനെ പോലെ കരയേണ്ടുന്ന അവസ്ഥയാണ് സാഹിത്യത്തി നിലനില്‍ക്കുന്നത് എന്ന് പറയാം.അങ്ങിനെ  അലറി വിളിച്ച് കരഞ്ഞെങ്കിലും ഇതൊന്നും നിന്റെ ഒച്ചയല്ല എന്നും ഇതൊക്കെ വേറെ പലരുടേയും ഒച്ചയാണെന്നും പറഞ്ഞ് എടുത്തു കൊണ്ടു പോവുകയാണ് മലയാള സാഹിത്യത്തില്‍ കണ്ടു വരുന്നത്. ഒരു പക്ഷെ ഇന്നത്തെ സാഹിത്യ തലമുറയ്ക്ക് ഏറ്റവും പരിചിതമായതും ഇത്തരം രീതികള്‍ തന്നെയാണ്.

ജീവിതത്തിലെ ക്ഷണികമായ ചില നിമിഷങ്ങളെ പറഞ്ഞു വയ്ക്കുമ്പോള്‍ അച്ഛനും, മക്കളും അമ്മയും ഒക്കെ കടന്നു വരുന്നത് കവിത എന്നത് ജീവിതമാണ് എന്നത് കൊണ്ടാണ്. വാസ്തവത്തില്‍ ജീവിക്കുമ്പോഴല്ല ജീവിച്ച് കഴിയുമ്പോഴാണ് ജീവിതത്തിന്റെ വിലയറിയുന്നത് എന്ന് വിശാഖ് ശങ്കര്‍ തന്റെ അടിവരയിടുന്നത് അതു കൊണ്ടാണ്.  ആളൊഴിഞ്ഞ മൂലയാണ് സിഗരറ്റ് കത്തിക്കാന്‍, മയങ്ങിയിരിക്കാന്‍ സൌകര്യം എന്ന് കരുതുകയും മയങ്ങി തീരുമ്പോള്‍ ഇരിന്നിരുന്ന ആളല്ല , ജീവിച്ച് തീര്‍ന്ന ആളല്ല ഇരുന്നയിരിപ്പില്‍ എരിഞ്ഞു തീര്‍ന്ന ഉടഞ്ഞു വീഴാറായ ഒരു മുഴു ഉടലാണ് ജീവിതത്തിന്റെ ആകെ സത്ത എന്ന തിരിച്ചറിവാണ് കവിയെ മുന്നോട്ട് നയിക്കുന്നത്.  മാത്രമല്ല ഇങ്ങനെ ജീ‍വിച്ച് തീര്‍ത്ത ഉടലിന് പിന്നെ ഈ ലോകത്ത് ഒരു അവകാശവുമില്ലെന്നും അതു കൊണ്ട് നീട്ടി ഒരു ആട്ട് കൊടുത്ത് പറത്തിക്കളയേണ്ടതാണെന്നും കവി ബോധ്യപ്പെടുത്തുന്നു. അനുഭവത്തിന്റെ കയങ്ങളേയും അനുഭവത്തിന്റെ കൊടുമുടിയേയും അനുഭവത്തിന്റെ  പാതകളേയും കണ്ടെത്തുകയും പുനരാവിഷ്കരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ കവിതയുടെ ചൂരും ചൂടും വായനക്കാരിലേക്ക് ജീവിതത്തിന്റെ സത്യമായി ചേരുന്നത്

വി എം ഗിരിജഉറങ്ങാത്ത ഉറക്കം’ എന്ന കവിതയില്‍ പറയുന്നത്.


“നീ പറ
എന്റെ ഉറക്കം അവിടെ എത്തിയില്ലെ?“

താന്‍ പുറപ്പെടുവിച്ച ശബ്ദം മറുതലയ്ക്കലെത്തിയില്ലേന്ന് സന്ദേഹപ്പെടുകയാണ് കവയിത്രി. എത്ര ഉറങ്ങിക്കിടന്നാലും, എത്ര നിശ്ശബ്ദമായിരുന്നാലും ആ നിശ്ശബ്ദതയുടെ ശബ്ദംഎവിടെയോ എത്തേണ്ടതാണ്‍ എന്നാണ്. അങ്ങിനെ എത്തിയില്ലായെങ്കില്‍, ഉറക്കത്തെ അടയാളപ്പെടുത്തിയില്ലെങ്കില്‍, ‘ഞാന്‍’ ഇവിടെക്കിടന്നുറങ്ങുന്നുവെന്നാരറിയും. സത്യത്തില്‍ ഞാന്‍ സംസാരിക്കപ്പെടുന്നത്, എന്നെ അറിയിപ്പിക്കുന്നതിനു വേണ്ടിയാണ്‍ എന്ന സമകാലികയാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.   ഞാന്‍ കവിത എഴുതുന്നത്, ഞാന്‍ കഥ എഴുതുന്നത്, ഞാന്‍ പ്രസംഗിക്കുന്നത് , പാട്ടുപാടുന്നത് ഒക്കെയും നിങ്ങള്‍ കേട്ട് പുകഴ്ത്താന്‍ വേണ്ടിയാണെന്നും പുകഴ്ത്തേണ്ടത് എന്റെ പാട്ടിനെയല്ല, എന്‍ റെ ശബ്ദത്തെയല്ല മറിച്ച് ‘ ഞാന്‍’ അല്ലെങ്കില്‍ ‘എന്നെയാണ്‍ എന്ന് സാരം.

ബിന്ദു കൃഷ്ണന്‍ 
ബിന്ദുകൃഷ്ണന്‍ പെണ്‍കരുത്തിന്റെ ശക്തിയെ അല്ല മറിച്ച് അമ്മ ബിംബത്തെ പ്രകീര്‍ത്തിക്കുകയും അച്ഛന്‍ എന്ന ബിംബത്തെ നികൃഷ്ടമാക്കുകയും ചെയ്യുന്നു. ഒരു പക്ഷെ പെണ്‍പക്ഷമെന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തയ്യാറാകേണ്ടത് പുരുഷനെ എതിര്‍ത്തുകൊണ്ടാണ് എന്ന് കവയിത്രിയും സാധാരണ ‘ഫെമിനിസ്റ്റുകളെ’ പോലെ ധരിച്ചു വച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

“എന്റെ അമ്മ ഒന്നും കളയില്ല.
ഒരു തുരുമ്പിച്ച ആണി പോലും.“

അച്ഛന്‍ എന്ന തുരുമ്പിമ്പിച്ച ആണിയെപോലും പേറാന്‍ അമ്മയുടെ ഉദാരമനസ്സ് തയ്യാറാകുന്നു എന്ന് സാരം.



എന്റെ ആദ്യമിളകിപ്പോയ കുഞ്ഞുപല്ല്
ഒരു ചെപ്പില്‍ നിന്ന്
അമ്മ എടുത്തു തരുമെന്ന്
ഞാന്‍ ഭയക്കുന്നു.
അത് വാങ്ങുന്ന എന്നെ ചൂണ്ടി
ഈ സ്ത്രീ ആരാണെന്ന്
അച്ഛന്‍ ചോദിക്കുമെന്നും.“

എന്റെ ബാല്യം അമ്മ എടുത്ത് തരുമ്പോള്‍ അച്ഛന്‍ സ്ത്രീ എന്ന എന്നെയും സ്ത്രീ എന്ന അമ്മയേയും മറക്കുകയും ‘ഈ സ്ത്രീ ആരാണ്‍’ എന്ന് പുരുഷനായി ചോദിക്കുമെന്നും ‘ഞാന്‍’ ഭയപ്പെടുന്നു. അതിനോടു കൂടി കവിത പറയുന്നത്  അച്ചന്‍ സ്വന്തക്കാരോട് പോലും സ്നേഹമില്ലെന്നുമാണ്
ഇത്രയൊക്കെ ‘സ്ത്രീപക്ഷം’ പ്രസംഗിച്ചിട്ടും, ഇത്രയൊക്കെ സ്ത്രീയെ അവരോധിച്ചിട്ടും. അച്ഛന്റെ തന്നെ ഭാഗമായ ‘ അമ്മ’ബിംബം കൂടുതല്‍ കൂടുതല്‍ ഉപയോഗിച്ച് ഒരു പ്രതിരോധത്തിന്‍ റെ മറയുണ്ടാക്കുകയാണ്‍ കവയിത്രി ചെയ്യുന്നത്.  സ്ത്രീക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റില്ലേന്ന് ചോദിപ്പിക്കുമാറ് സ്വയം പ്രതിരോധത്തിലേക്ക് നീങ്ങുകയാണ് കവിത ചെയ്യുന്നത്. നമുക്ക്. അമ്മ എന്നത് ഒരു പ്രതിരോധവും ഒരു രക്ഷപ്പെടലുമാകുന്നത് അങ്ങിനെയാണ് . അച്ഛനില്ലാതെ ഒറ്റയ്ക്കായ് ഒരു അമ്മ ഉണ്ടാകുന്നില്ല എന്ന് സ്ത്രീ പക്ഷ കവിതകളൊന്നും ഓര്‍ക്കുന്നേയില. സ്വയം രക്ഷിച്ച് കൊണ്ടാണൊ സമകാലിക കവിക കവിത എഴുതേണ്ടത് എന്ന് ആരും ചോദിച്ചില്ലെങ്കില്‍ അനീതിയായിപ്പോവുക തന്നെ ചെയ്യും. കവിത കൊണ്ട് കലാപ മുണ്ടാക്കിയവരെ നമുക്കറിയാം. കവിതകൊണ്ട് വിപ്ലവം സൃഷ്ടിച്ചവരെയും നമുക്ക് അറിയാം. എന്നാല്‍ കവിതകൊണ്ട് സ്വയം പ്രതിരോധം സൃഷ്ടിക്കുക്കയല്ല മറിച്ച് കവിതകൊണ്ട് സ്വയം പ്രതിരോധം സൃഷ്ടിക്കുന്നതിനൊപ്പം വിപ്ലവം കൂടി സൃഷ്ടിക്കുകയാണ്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ മുമ്പേ നടക്കുന്ന ഗോന്‍ റെ പിമ്പേ നടക്കുന്ന ദുര്യോദനാദികളാവാതെ തരമില്ല എന്നുതന്നെ  പറയാം. സ്ഫടിക തലം കണ്ട് ചേലാഞ്ചലം പൊക്കിയും, ജലോപരിതലം സ്ഫടിക സമാനമെന്ന് കണ്ട് ജലത്തില്‍ മുങ്ങിപ്പൊങ്ങുകയും ഇതൊക്കെ കണ്ട് ഒന്നിലധികം പാഞ്ചാലിമാര്‍  ആനനം പൊത്തിച്ചിരിക്കുക തന്നെ ചെയ്യും.   

വീടിന്റെ ജനാലയെങ്കിലും തുറന്നുവച്ച് അകത്തേക്ക് നോക്കാതെ പുറത്തേക്ക്  നോക്കുന്ന കവിതകളാണ് വായനക്കാര്‍ക്ക് വേണ്ടത്. പഴയതിനെ പിന്‍പറ്റുകയും അവരിലൊരാളായി മാറാനും ശ്രമിക്കുന്നതിനെയും ഒരു പരിധിവരെ നമുക്ക് അനുകൂലിക്കാം. എന്നാ അതില്‍ നിന്നുള്ള മോചനം പ്രത്യേകിച്ച് കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ഭാഷകള്‍ ധാരാളമായി ഉപയോഗിക്കുന്ന ഈ കാലത്ത് കാലത്തിന്റെ ഭാഷ ഉപയോഗിക്കാനോ പ്രമേയ പരമായ പുതുമ നിര്‍മ്മിക്കാനോ
മലയാള കവിതയ്ക്ക് സാധിക്കുന്നുവോ എന്നത് ഓരോ കവിയും സ്വയം ചോദിക്കേണ്ടതാണ്‍.  മാത്രമല്ല പഴയതില്‍ നിന്നും പുറകോട്ട് നടക്കുന്ന കവിതകള്‍ കാലത്തെ അടയാളപ്പെടുത്താതെ പോവുകയും കവിത പോലുമാകാതെ മാറി നില്‍ക്കുകയും ചെയ്യുന്നു.

സൂക്ഷ്മമായി പരിശോധിക്കുമ്പോ തന്നിലെക്ക് തന്നെ നോക്കുന്ന കവിതകളാണ് ഇന്ന് എല്ലാ കവികളും പ്രമേയവക്കരിക്കുന്നത്. കാലത്തിന്റെ മുഖമല്ല മറിച്ച് ‘ഞാ‘ എന്ന ബിംബത്തെ തനിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഈ കലഘട്ടത്തിലെ കവിതക ചെയ്യുന്നത്. ഒരു പക്ഷെ എസ് ജോസഫും, പി രാമനും മോഹന കൃഷ്ണന്‍ കാലടിയും പുത്ത കവിതാ സങ്കല്പത്തി നിന്ന് വഴിമാറി നടക്കുകയും കണ്ണാടിയിൽ നോക്കി കവിത എഴുതുകയുമാണോ എന്ന് തോന്നിപ്പിക്കുകയാണ്‍ ചെയ്യുന്നത്. ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കാതെ കാലത്തെ എങ്ങിനെ അടയാളപ്പെടുത്താനാണ്‍ പുതുമാധ്യമത്തിലെ കവികള്‍ ശ്രമിക്കുന്നത് എന്നത് ആലോചനാ വിഷയം തന്നെ.
കെ വി സുമിത്ര ‘കുപ്പിവളക എന്ന കവിതയി തികച്ചും പോസറ്റീവായ ഒരു സമീപനമാണ്‍ നല്‍കുന്നത്.
ഒരിക്കലും
വീണുടയ്ക്കാന്‍ കഴിയാത്ത
ഒരു കുപ്പി വള പോലെയാണ്‍
ജീവിതം

കാണുമ്പോള്‍ ചന്തം,
ഇട്ട് നടക്കാന്‍ മിനുക്കം
എന്നാ,
ചേര്‍ത്ത് വെയ്ക്കുമ്പോള്‍
കിരുകുരുപ്പ്.

'തിരഞ്ഞെടുപ്പ് സക്കാത്ത് എന്ന കവിതയില്‍ പുതുമുഖമായ ഷംസ് ബാലുശ്ശേരിയൊരു കഥപറയുന്നു.
സ്ത്രീധനക്കാരെ പേടിച്ച്
പെങ്ങള്‍ ഉറങ്ങുന്നത്
അടച്ചുറപ്പുള്ള പുഴയിലാണ് ,
ഉണര്‍ത്താതിരിക്കാന്‍
രണ്ടു കണ്ണുകളുമവള്‍
മീനുകള്‍ക്ക് കൊടുത്തു “
അടച്ചുറപ്പുള്ള പുഴയില്‍ ജീവിതം കൊടുക്കേണ്ടി വരുന്ന നിരവധി മുഖങ്ങള്‍ എനിക്കും നിങ്ങള്‍ക്കുമിടയിലുണ്ട്. ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ജീവിതമെന്ന് ഷംസ് ബാലുശ്ശേരി അതേ കവിതയില്‍ വീണ്ടും വീണ്ടും പറയുന്നു.
“പുതിയ അടുക്കളയും
അടുക്കളക്കൈകളും വന്നപ്പോഴാണ്
പഴയ അടുക്കള
ഉത്തരത്തില്‍ ഒരു കുരുക്കിട്ടത് “

പുതിയ ജീവിതം വരുമ്പോള്‍ പഴയ ജീവിതത്തിന്‍റെ കഴുത്തില്‍ കത്തിവയ്ക്കുന്ന, കുരുക്കിടുന്ന ദിശാബോധം നഷ്ടപ്പെട്ട  സമൂഹം ഈ കാലഘട്ടത്തെ പേറുമ്പോള്‍ അഴിമുഖത്ത് നാളെയൊരായുധം കണ്ടാല്‍ നിങ്ങളത് ‘ഹറാമാണതെന്ന് പറയുക തന്നെ ചെയ്യും.
എസ് ജോസഫ് പുതിയ കവിയല്ല. അദ്ദേഹം എഴുതുന്നതും കുഴൂര്‍ വിത്സന്‍ എഴുതുന്നതും എന്തോ ചില സാമ്യങ്ങളുണ്ട്. എന്തെന്നാ കുഴൂര്‍വിത്സന്‍ കിഴവ വൃക്ഷങ്ങള്‍ക്കൊപ്പം നടക്കാനോ ഓടാനോ ശ്രമിക്കുമ്പോ കൂടെ കൂട്ടാ കിഴവന്‍ മരങ്ങ സമ്മതിക്കുന്നില്ല. എസ് ജോസഫ് പുഴയുടെ തീരത്ത് പിറവി കൊള്ളുകയും വളര്‍ന്നപ്പോ തോടിന്റെ കരയിലൂടെ താഴോട്ടേക്ക്. ഇറങ്ങിപ്പോവുകയും ചെയ്യുന്നു.
'തോട്ടുകരയിലൂടെ പിന്നെയും ഞാന്‍ പോയി
തോടൊരു പുഴയില്‍ അലിയുന്നു
പുഴയോടൊപ്പം പോയില്ല
കാരണം
തോടുകളുടെ കവി മാത്രമാണ് ഞാന്‍
കുഞ്ഞുകവി
സ്വന്തം തോടുകള്‍ എന്നവ വിളികൊള്ളുന്നു.'

പുഴയൊരു കടലായി കടലിന്റെ കവി എന്നതിനു പകരം തോടുകളുടെ കവിയാകാ കൊതിക്കുന്ന ജോസഫ് എന്തിനാണ് പുറകോട്ടേക്ക് ഓടുന്നത്? മുന്നിലുള്ള കാഴ്ചകള്‍ കാണാന്‍ ജോസഫ് മടികാണിക്കുന്നതെന്തിനാണ്? നാളെയെ കുറിച്ച് ശുഭകരമായ ചിന്ത പോലുമില്ലെന്നോ? കവികളുടെ കാഴ്ചകള്‍ക്ക് തിമിരം ബാധിക്കുന്നുവെന്നോ? ഉള്‍ക്കാഴ്ച തരാത്ത ഒരു കവിതയും നാളെയുടെ കവിതയാകില്ല തന്നെ.

കണിമോള്‍ 
പുഴയെ കുറിച്ച് ജോസഫ് മാത്രമല്ല കവിത എഴുതുന്നത് എന്ന് പറയുമ്പോലെയാണ്‍ കണിമോ  വെള്ളപ്പുള്ളിയുള്ള ഒരു പുഴയെ അവതരിപ്പിക്കുന്നത്.  കറവ തീര്‍ന്നപ്പോ പുഴയെ വിറ്റു. ജോസഫി നിന്നും ഏറെ വ്യത്യസ്തമായി സുന്ദര രാഷ്ട്രീയ കവിതയാണ് കണിമോള്‍ പറയുന്നത് ഒരു പക്ഷെ അത് തന്നെയാണ്‍ കാലത്തെ അടയാ‍ളപ്പെടുത്തുന്ന കവിത.
ഒപ്പമുള്ള സ്ഥലം എന്ന കവിതയി പി രാമ പറയുന്നതും വേറൊന്നല്ല. എന്നെ കാണുന്നുവോ എന്ന് വിളിച്ച് ചോദിക്കുകയാണ്.


“വാതില്‍ക്കല്‍ നിന്ന്
ചുഴിഞ്ഞു നോക്കുന്ന നിങ്ങള്‍
എന്നെക്കാണുന്നുണ്ടല്ലോ
ഇല്ലേ..?"

എന്നും മറ്റൊന്നുകൂടി കവി രാമന്‍ പറയുന്നു

'ഗര്‍ഭപാത്രത്തില്‍
ഞാന്‍ കിടന്നത് കഴിച്ച്
ബാക്കിയായ കുറച്ചു സ്ഥലവും
എന്നോടൊപ്പം പോന്നു.'

രോഷ്നി സ്വപ്ന 
മറ്റൊരു കവിക്കും , കവിതയ്ക്കും കിടക്കാനുള്‍ല സ്ഥലമില്ലാതെ ഉഴറി നടക്കുകയാണെന്നും ഉള്ള സ്ഥലമൊക്കെ ഞാനിതാ കൊണ്ടു പോകുന്നുവെന്നും ഒരു പക്ഷെ ഇത്തിരി അഹങ്കാരത്തോടെ തന്നെ പി രാമന്‍ പറയുന്നു. തൊണ്ണൂറുകളിലെ പുതുകവിതകളിചിലതെങ്കിലും കായ ഫലമുള്ളത് പി രാമനില്‍ നിന്നു തന്നെയായിരുന്നു. പക്ഷെ സ്ഥലമെടുപ്പ് മാത്രമേ ഉണ്ടായുള്ളൂ എന്നും രണ്ടായിരത്തി പത്തിലെത്തുമ്പോള്‍ ബാക്കിയായ സ്ഥലത്ത് കൃഷി ചെയ്യാനാവാതെയോ കായഫലമില്ലാതെ പോകുന്നതിന് കാലത്തെയും കാലാവസ്ഥയെയും പഴിക്കുക മാത്രമേ ശരണമുള്ളൂ

 രോഷ്നിസ്വപ്ന എഴുതുന്നു ഇനിയുമെഴുതാത്ത കവിതയില്‍ നിന്നിറങ്ങിപ്പോയ വരികളി കവയിത്രി


“ജീവിതം അപ്പോ
അതുവരെ കേള്‍ക്കാത്ത
ഒരു പാട്ടു കേട്ട് ഞെട്ടുന്നു.
കവിതയില്‍ നിന്ന് ഒരുകൂട്ടം തേനീച്ചകള്‍
ആരോടും മിണ്ടാതെ ഇറങ്ങിപ്പോകുന്നു.
ഇറങ്ങിപ്പോകുന്നു.“

ശരിയാണ് ഒരുകൂട്ടം തേനിച്ചക മുഖ്യധാരയില്‍  നിന്ന് ആരോടും മിണ്ടാതെ ബ്ളോഗിലേക്കും ചിലപ്പോഴൊക്കെ സമൂഹത്തിൽ നിന്ന് തന്നെ  ഇറങ്ങിപ്പോവുക തന്നെ ചെയ്യുകയാണ്‍. കാലത്തെ അടയാളപ്പെടുത്തുന്ന കവിതകള്‍ക്കായ് ഒരു കൂട്ടം തേനിച്ചകൾ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍  കവിതയിൽ തേന്‍ നിറയ്ക്കാന്‍ തേനിച്ചകളില്ലാതെ ഉണങ്ങി വരണ്ടു പോയിരിക്കുന്നു എന്നും പറയാം.
പുതിയ ഭാഷയും സങ്കേതവും തലയിലേറ്റിയ 2010 ലെ താരമാണ് ക്രിസ്പിന്‍ ജോസഫ്. സംഗീതം മന്ത്രവാദിനി മറന്നുപോയ വിത്തുകള്‍ ക്രിസ്പിന്‍ ജോസഫിന്റെ വളരെ വ്യത്യസ്തമായ കവിതയാണ്. എന്നാൽ പാരമ്പര്യ കവിതാ സമ്പ്രദായം കാത്തു സൂക്ഷിക്കുന്ന ഏകാഗ്രത കാലത്തിന്റെ മാറ്റമെന്നോണം നഷ്ടപ്പെടുന്ന കാഴ്ച  ഈ കാലത്തിലെ മറ്റു കവികളെ പോലെ ക്രിസ്പിനെയും പിടി കൂടുന്നു.
കൌതുകം അവസാനിക്കാതെ വീരാന്‍കുട്ടി,   ‘ജീവന്റെ വാഗ്ദാനം' എന്ന കവിതയിൽ പ്രണയത്തെ കുറിച്ചാണ് പറയുന്നത്.  പാറ്റയും വിളക്കും പ്രണയത്തെപ്പറ്റി കലഹിക്കുന്നതും അതിനെ പരിഹസിക്കുന്ന രാത്രിയെയും സ്വപ്ന സമാനമായി വര്‍ണ്ണിക്കാൻ വീരാന്‍ കുട്ടി സമയം കണ്ടെത്തിയിരിക്കുന്നു. പ്രണയത്തെ ഇനിയും ഇനിയും വീരാന്‍ കുട്ടിയും കവികളും ആവര്‍ത്തിച്ച് പറയട്ടെ. പ്രണയം അവസാനിക്കുന്നില്ലല്ലോ.
പി പി രാമചന്ദ്രൻ , കള്ളന്‍ എന്ന കവിതയിൽ ഏറെ ക്ളേശം സഹിക്കാതെ തന്നെ കഥയുടെ സങ്കേതം തിരഞ്ഞെടുത്ത് കള്ളനും വീട്ടുകാരിയും കാണുന്ന സ്വപ്നങ്ങൾ വിവരിക്കുകയാണ് . കിനാവിലെ വീടിന്റെ ജനാലയ്ക്കൽ ഒരു കള്ളന്‍ കമ്പി വളയ്ക്കുന്നു.  കിനാവിൽ മുറിയിലുറങ്ങുന്ന ഒരുത്തിയുടെ മനസ്സിലെ കിനാവിലേക്കാണ്‍ കവി സഞ്ചരിക്കുന്നത് പിന്നീട്.  വായനക്കാരന്‍ പ്രതീക്ഷിച്ചതു പോലെ കിനാവിലെ ഒരുത്തിയുടെ  കിനാവിൽ മറ്റൊരുത്തൻ.. ഒടുക്കം ഒരു കുഴക്കുന്ന ചോദ്യമായി കവിത അവസാനിപ്പിക്കുകയാണ്‍ പി പി രാമചന്ദ്രന്‍


“അകമേത്‌, പുറമേതെ-
ന്നറിയാതെ കുടുങ്ങുന്നു


പി പി രാമ ചന്ദ്രനും വീ‍രാന്‍ കുട്ടിയും അകമേത് പുറമേതെന്നറിയാതെ കുടുങ്ങുക മാത്രമല്ല കുഴങ്ങുക തന്നെയാണ് ചെയ്യുന്നത്.


'ഇരുത്തംവരാത്ത ആത്മാവിഷ്കാരങ്ങള്‍ ' എന്ന കവിതയില്‍ മനോജ് കുറൂര്‍ ഈ കാലത്തെയൊ മറ്റൊരു കാലത്തെയൊ അടയാളപ്പെടുത്തുന്നു. ഭാഷയിലെ സാങ്കേതികത്വവും സ്നേഹവും സ്നേഹ നിരാസവും വെറുപ്പും അടയാളപ്പെടുത്തി  കാവ്യം രചിക്കാന്‍ 

“നൂല്‍ക്കമ്പിയില്‍ത്തൂങ്ങുന്ന
ഓരോ ഉടുപ്പും എടുത്തണിഞ്ഞ്
'പാകമാണോ'  എന്നു 
കാറ്റാണു  ചോദിച്ചത്“

മനോജ് കുറൂറും  ചോദിക്കുന്നത് അങ്ങിനെ  തന്നെ. പാകമാണോ എന്റെ ഈ കവിത ഈ കാലത്തിന്.  മറ്റൊരു ചോദ്യംചോദിച്ച് കൊണ്ട് പവിത്രന്‍ തീക്കുനിയും

നിന്നിലേക്ക്  പുറപ്പെട്ട
എന്നിലെ ഉറവകളെ
വഴിയില്‍
ആരാണ് വെടിവെച്ചിട്ടത്..?


പവിത്രന്‍ തീക്കുനി 
ഇനിയും ഏറെ  കവിതകള്‍ നിരന്നു നില്‍ക്കുന്നു. എസ് കലേഷ്, ശൈലന്‍, എം ആര്‍  രേണു കുമാര്‍, അബ്ദുള്‍ സലാം, തുടങ്ങി എണ്ണിയാൽ തിരാത്ത പ്രതിഭാധനരായ നിരവധി എഴുത്തുകാര്‍, കവികൾ. ഈ നിര ഇവിടെ അവസാനിക്കുന്നില്ലെങ്കിൽ നഞ്ചെന്തിന് നാനായി എന്ന് പറയാൻ കവിത മാത്രം ഇല്ലാതാകുന്നു.

ബ്ലോഗ് കവിതയില്‍ പുതുകവിതകളുടെ ബാഹുല്യവും കവികളുടെ എണ്ണവും പന്നിപ്പേറു പോലെയാണെന്ന്. ഓരോ കവിയും ദിവസം രണ്ട് കവിതകൾ വച്ച് കവിതയെഴുതുമ്പോൾ വര്‍ഷാവസാന കണക്കെടുപ്പില്‍ എണ്ണത്തിന്‍ എണ്ണീയാല്‍ തീരില്ല. നല്ലത് ഏതെന്ന് ചോദിച്ചാൽ വിരലിൽ എണ്ണി തീരൂന്നു.
ആത്മരതിയിലേര്‍പ്പെടുന്ന ഉത്തരാധുനികത ഞാന്‍ എന്ന സിംബലിനപ്പുറത്തേക്ക്, ഞാന്‍ എന്ന ചരടില്‍ ചക്കാട്ടിക്കൊണ്ടേയിരിക്കുന്നു.എന്നെയാരും കവിതാമത്സരത്തില്‍ വിധികര്‍ത്താവാക്കിയില്ല, എന്നെയാരും മഹാസമ്മേളനങ്ങള്‍ക്ക് വിളിച്ചില്ല, എന്നെയാരും അവാര്‍ഡ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിലാപം പോലെ ആത്മരതിയില്‍ തുടിച്ചവസാനിക്കുകയാണൊ ഉത്തരാധുനികത?
നിശ്ശബ്ദതയോളമെത്തുന്ന ആഖ്യാനരീതിയാണ് ഉത്തരാധുനികത പ്രത്യേകിച്ച് മലയാളത്തില്‍ .  കൈ എത്തിപ്പിടിക്കാവുന്ന അനുഭവസീമകളെ ചരിത്രബോധത്തോടെയും രാഷ്ട്രീയ മുഴക്കത്തോടെയും പുറത്തു കൊണ്ടു വരാനുള്ള ശ്രമം ചിലരെങ്കിലും വെല്ലുവിളിയായ് ഏറ്റെടുത്തിരിക്കുന്നു.  വിരലിലെണ്ണത്തിലെങ്കിലും ഓരോ വാക്കിലും  ഒരു സമൂഹം ഇരമ്പുന്നുണ്ട് എന്ന തിരിച്ചറിവ് പുതിയ എഴുത്തുകാരെ അത്രയൊന്നും സ്വാധീനിച്ചിട്ടില്ല . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍  പുതിയ കാലഘട്ടത്തിന്റെ  കവിതകൾക്ക് ഒരേ മുഖവും ഒരേ രൂപവുമായി മാറുന്നു. പല കവിതകളും ഫോട്ടോസ്റ്റാറ്റ് കോപ്പികളാവുന്നത് കാലഘട്ടത്തിന്റെ മാറ്റമാകാം എന്ന് സമാധാനിക്കാതെ തരമില്ലല്ലോ.